KottayamKeralaNattuvarthaLatest NewsNews

കാ​​​റു​​​ക​​​ള്‍ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് അപകടം: കാ​​​ല്‍ന​​​ട യാ​​​ത്ര​​​ക്കാ​​​​​​ര്‍ക്ക് പ​​​രി​​​ക്ക്

കാ​​​ല്‍ന​​​ട യാ​​​ത്ര​​​ക്കാ​​​രാ​​​യ കു​​​മ​​​ളി സ്വ​​​ദേ​​​ശി സോ​​​മ​​​ന്‍, കോ​​​രു​​​ത്തോ​​​ട് സ്വ​​​ദേ​​​ശി സു​​​ല്‍ഫി​​​ക്ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്

ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍: കാ​​​റു​​​ക​​​ള്‍ കൂ​​​ട്ടി​​​യി​​​ടി​​​ച്ചുണ്ടായ അപകടത്തിൽ ര​​​ണ്ടു പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റു. കാ​​​ല്‍ന​​​ട യാ​​​ത്ര​​​ക്കാ​​​രാ​​​യ കു​​​മ​​​ളി സ്വ​​​ദേ​​​ശി സോ​​​മ​​​ന്‍, കോ​​​രു​​​ത്തോ​​​ട് സ്വ​​​ദേ​​​ശി സു​​​ല്‍ഫി​​​ക്ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.

Read Also : ഗഗന്‍യാന്‍ പദ്ധതി: ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്മെന്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയതായി ഐഎസ്ആര്‍ഒ

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ട​​​ര​​​യോ​​​ടെ​​​ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള വ​​​ള​​​വി​​​ല്‍ ആ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മെ​​​ത്തി​​​യ കാ​​​റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം വ​​​ള​​​വി​​​ല്‍ വ​​​ച്ച് ന​​​ഷ്ട​​​മാ​​​കു​​​ക​​​യും റോ​​​ഡ​​​രി​​​കി​​​ല്‍ നി​​​ന്ന സോ​​​മ​​​നെ​​​യും സു​​​ല്‍ഫി​​​ക്ക​​​റെ​​​യും ഇ​​​ടി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന്, കാ​​​ര്‍ റോ​​​ഡ​​​രി​​​കി​​​ല്‍ പാ​​​ര്‍ക്ക് ചെ​​​യ്തി​​​രു​​​ന്ന മ​​​റ്റൊ​​​രു കാ​​​റി​​​ലും ഇ​​​ടി​​​ച്ചു.

ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ റോ​​​ഡി​​​ല്‍ തെ​​​റി​​​ച്ചു വീ​​​ണ ഇ​​​രു​​​വ​​​രെ​​​യും നാ​​​ട്ടു​​​കാ​​​ര്‍ ചേ​​​ര്‍ന്ന് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button