കോട്ടയം: വിവിധ കേസുകളില്‍പ്പെട്ട് കോടതി ശിക്ഷിച്ച ശേഷം ഒളിവിലായിരുന്ന ആറു പേര് കൂടി പൊലീസ് പിടിയിൽ. ഇവര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കോടതി ഇവര്‍ക്കെതിരേ കണ്‍വിക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കോട്ടയം ശാസ്താംകോവില്‍ മുടക്കല്‍ പ്രജീഷ്, അയ്മനം ചിറ്റക്കാട്ട് ശ്രീക്കുട്ടന്, പനച്ചിക്കാട് തെക്കേപ്പറമ്പില്‍ മനോജ്, ഇടമറുക് ഒറ്റലാനിക്കല് സ്കറിയ, മൂന്നിലവ് തോട്ടക്കര ജോണ്സണ് മാത്യു, മേലുകാവ് കൊടുമ്പിടി കാനത്തിന്കാട്ടില് ബിന്റോ തങ്കച്ചന് എന്നിവരെയാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Post Your Comments