Latest NewsNewsIndia

മുംബൈ-ഗോവ ദേശീയപാത നിർമ്മാണം ദ്രുതഗതിയിൽ, വിനായക ചതുർത്ഥിയ്ക്ക് മുൻപ് നാടിന് സമർപ്പിച്ചേക്കും

മഹാരാഷ്ട്രയിലെ പനവേൽ മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീളുന്ന പാതയാണ് എൻഎച്ച്-66

മുംബൈ-ഗോവ ദേശീയപാതയുടെ (എൻഎച്ച്-66) നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വിനായക ചതുർത്ഥിയ്ക്ക് മുൻപായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, നാടിന് സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ ഇനി എളുപ്പത്തിൽ ഗോവയിൽ നിന്ന് മുംബൈയിലേക്ക് എത്തിച്ചേരാൻ സാധിക്കും. 4 മണിക്കൂറോളം സമയം ലാഭിക്കാൻ കഴിയുമെന്നതാണ് മുംബൈ-ഗോവ ദേശീയപാതയുടെ പ്രധാന പ്രത്യേകത.

വിവിധ കാരണങ്ങളെ തുടർന്ന് പാതയുടെ നിർമ്മാണ പ്രവർത്തനം വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്നു. തടസങ്ങൾ നീങ്ങിയതിനാൽ സെപ്റ്റംബർ പകുതിയോടെ തന്നെ നിർമ്മാണം പൂർത്തിയാക്കും. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് എൻഎച്ച്-66 കടന്നുപോകുന്നത്. ഈ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ ആകെ നീളം 1,611 കിലോമീറ്ററാണ്. മഹാരാഷ്ട്രയിലെ പനവേൽ മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീളുന്ന പാതയാണ് എൻഎച്ച്-66. ഇതിൽ പനവേൽ മുതൽ ഗോവ വരെയുള്ള പാതയുടെ നിർമ്മാണ പ്രവർത്തനമാണ് ദ്രുതഗതിയിൽ പൂർത്തിയാക്കുന്നത്.

Also Read: യുവാവിനെതിരെ കള്ളക്കേസ്: സരുണിന്റെ പരാതിയിൽ നടപടി വൈകി, പൊലീസിനെ രൂക്ഷമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

shortlink

Post Your Comments


Back to top button