തിരുവനന്തപുരം: എന്‍ എച്ച് 66ന്റെ വികസനത്തിന് കേരളം പണം നല്‍കിയതായി സമ്മതിച്ചുവെന്ന് എ.എ റഹിം എം.പി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നും എം.പി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് എ.എ റഹിം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ ദേശീയപാതാ വികസനത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന കെ സുരേന്ദ്രന്റെ വാദം നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും അദ്ദേഹം ആരോപിച്ചു.
Read Also: പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസിനെ വരവേൽക്കാൻ ഒരുങ്ങി രാജ്യം, അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..
കെ സുരേന്ദ്രന്‍ പറഞ്ഞത് നുണ,
ദേശീയ പാത:കേരളം പണം നല്‍കിയെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍
‘കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനകള്‍ കള്ളം, കേരളം പണം നല്‍കിയാതാി കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം സമ്മതിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്, മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്’.
‘കേരള സര്‍ക്കാര്‍ ദേശീയപാതാ വികസനത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന കെ സുരേന്ദ്രന്റെ വാദം നട്ടാല്‍ കുരുക്കാത്ത നുണയാണ്. NH66 ന്റെ ഭൂമി ഏറ്റെടുക്കലിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ എത്ര തുക ചിലവാക്കി എന്ന ചോദ്യത്തിന്, ഭൂമി ഏറ്റെടുക്കലിന്റെ 25% കേരളം വഹിക്കും എന്നാണ് നിതിന്‍ ഗഡ്കരി നല്‍കിയ മറുപടി’.
‘ഇതിനോടകം തന്നെ 5519 കോടി രൂപ കേരളാ ഗവണ്മെന്റ് ചിലവാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ് BJP. വസ്തുതകള്‍ നിരത്തി CPIMനെതിരെയോ ഇടതുപക്ഷ സര്‍ക്കാറിനെതിരെയോ ഒറ്റ ആരോപണം പോലും ഉന്നയിക്കാനാകാതെ ആശയദാരിദ്രമാണ് ബിജെപി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ദേശീയപാതാ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ഈ തുക നേരിട്ട് ആവശ്യപ്പെട്ടതാണ് എന്നത് ശ്രദ്ധേയമാണ്’.
‘ NH66 കടന്നു പോകുന്ന മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ ഒരു രൂപ പോലും ദേശീയപാത വികസനത്തിന് ചിലവഴിച്ചിട്ടില്ല എന്നത് ഇതിനോട് കൂട്ടിവായിക്കപ്പെടണം. കേന്ദ്രം ഭരിക്കുന്ന BJP സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ഈ അവഗണനയ്‌ക്കെതിരെ എല്ലാ മലയാളികളും പ്രതിഷേധിക്കണം. കെ സുരേന്ദ്രന്റെയും സംസ്ഥാന ബിജെപി യുടെയും ലക്ഷ്യം വളരെ വ്യക്തമാണ്. മോദി സര്‍ക്കാര്‍ ചെയ്യുന്ന കൊള്ളാരുതായ്മകളെ കള്ളങ്ങള്‍ കൊണ്ട് മറച്ചു പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണപരമായ പാളിച്ചകളെയും, അദാനിയെ പോറ്റി വളര്‍ത്തുന്ന കോര്‍പ്പറേറ്റ് നയങ്ങളെയും സംരക്ഷിക്കാന്‍ ഈ നുണപ്രചാര വേലകള്‍ കൊണ്ട് BJP ക്ക് സാധിക്കില്ല. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ അത്ര പെട്ടെന്നൊന്നും വിഡ്ഢികളാക്കാനാകില്ല. കുപ്രചരണങ്ങള്‍ നടത്തുന്ന ഈ വര്‍ഗീയശക്തികള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണം’.
Post Your Comments