KeralaLatest NewsNews

യുവാവിനെതിരെ കള്ളക്കേസ്: സരുണിന്റെ പരാതിയിൽ നടപടി വൈകി, പൊലീസിനെ രൂക്ഷമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് യുവാവിനെ വനം വകുപ്പ് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍  നടപടി വൈകിപ്പിച്ചതിന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. പോലീസ് റിപ്പോർട്ടിൽ വ്യക്തതയില്ലാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. സരുൺ സജി നൽകിയ പരാതിയിലാണ് ഇടപെടൽ.

വനം വകുപ്പ് ഉദ്യോഗസ്ഥകർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി ഉപ്പുതറ പോലീസിൽ പരാതി നൽകിയിരുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ പീ‍ഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയതിനാൽ പീരുമേട് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേസിൽ പ്രതി ചേർത്ത പതിമൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ പതിനൊന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കേസിൽ പ്രതികളായ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സരുണിന്റെ പരാതി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സരുൺ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button