തിരുവനന്തപുരം: ദേശീയ പാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കഴക്കൂട്ടത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ വിലയിരുത്തി. ദേശീയ പാത അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.
Read Also:ഇന്ത്യ കയറ്റുമതി നിർത്തിയതോടെ ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു
തുടര്‍ന്ന്, കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തെ ക്ഷേത്രസമിതി അംഗങ്ങള്‍ സ്വീകരിച്ചു. ഇതിനിടെ, ക്ഷേത്രസമിതി ഭാരവാഹികള്‍, പള്ളിവേട്ട കടന്നുപോകുന്ന മേല്‍പ്പാലത്തിന് അടിവശം അടയ്ക്കരുത് എന്ന ആവശ്യം ഉന്നയിച്ച്, കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി.
വര്‍ഷങ്ങളായി പിന്തുടരുന്ന ക്ഷേത്രാചാരമായ പള്ളിവേട്ട കടന്നു പോകുന്ന ഭാഗം അടയ്ക്കില്ലെന്ന് അദ്ദേഹം ക്ഷേത്രസമിതി ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണം എന്ന ക്ഷേത്രസമിതിയുടെ ആവശ്യവും അദ്ദേഹം പരിഗണിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ ബി.ജി വിഷ്ണു, സുനില്‍ കുമാര്‍, മണികണ്ഠന്‍, കഴക്കൂട്ടം അനില്‍ ശ്രീകുമാര്‍, ചെല്ലമംഗലം ഹരി, തുടങ്ങിയവര്‍ മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
Post Your Comments