തിരുവല്ലയിലെ ലോഡ്ജിൽ നിന്ന് യുവാവും യുവതിയും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ അനിൽ കുമാർ ആദ്യം വിവാഹം കഴിച്ചത് പട്ടാഴി സ്വദേശിനിയെ ആണ്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. നിലവിൽ കൂടൽ സ്വദേശിനിക്കൊപ്പമാണ് കഴിയുന്നത്. ഇവർക്ക് ഒരു മകളുമുണ്ട്.
അനിൽ കുമാർ എലിപ്പനി ബാധിനായി മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊടുമൺ സ്വദേശിയായ യുവതിയും ഇതേസമയം അമ്മൂമ്മയുമായി ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നു. ഈ പരിചയമാണ് ഇരുവരേയും പ്രണയത്തിലേക്കും പിന്നീട് ഒളിച്ചോട്ടത്തിലേക്കും നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൊടുമൺ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജിൽ നിന്നും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഇരുവരും പിടിയിലായത് . അനിലിന്റെ ബാഗിൽ നിന്ന് 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.
ഇവരെ കൊടുമൺ പൊലീസിന് കൈമാറി. ഇടിഞ്ഞില്ലം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് അനിൽ പൊലീസിനോട് പറഞ്ഞു. കൂടൽ, നെടുമൺകാവ്, കോന്നി എന്നിവിടങ്ങളിൽ വിതരണത്തിനായി എത്തിച്ചു കൊടുക്കുന്നതാണ് കഞ്ചാവ്.
Post Your Comments