KannurKeralaNattuvarthaLatest NewsNews

പെൺ സുഹൃത്തിനെ ലോഡ്ജിലെത്തിച്ച് സ്വർണമാല മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ

വയനാട് മീനങ്ങാടി സ്വദേശി മിർഷാദി(44)നെയാണ് പിടികൂടിയത്

മാഹി: പെൺ സുഹൃത്തിനെ ലോഡ്ജിൽ വരുത്തി സ്വർണമാല മോഷ്ടിച്ച സംഭവത്തിലെ യുവാവ് പൊലീസ് പിടിയിൽ. വയനാട് മീനങ്ങാടി സ്വദേശി മിർഷാദി(44)നെയാണ് പിടികൂടിയത്. മാഹി പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

Read Also : ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പടര്‍ന്ന തീ മൗയീ ദ്വീപിനെ വിഴുങ്ങി, ജനങ്ങള്‍ കൂട്ടമായി പലായനം ചെയ്യുന്നു

ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. മാഹിയിലെ ലോഡ്ജിൽ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയും മധ്യവയസ്കയുമായ പെൺ സുഹൃത്തിനെ വിളിച്ചുവരുത്തി മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമാണ് മൂന്ന് പവനോളം തൂക്കം വരുന്ന മാല കവർന്നത്. മോഷ്ടിച്ച സ്വർണം പയ്യന്നൂരിലെ ജ്വല്ലറിയിൽ 1,19,000 രൂപക്ക് ഇയാൾ അതേ ദിവസം തന്നെ വിൽക്കുകയായിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാഹി എസ്.പി. രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം മാഹി സി.ഐ ബി.എം. മനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വടകരയിൽ വെച്ചാണ് പ്രതി അറസ്റ്റിലായത്.

മാഹി എസ്.ഐ പി. പ്രദീപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ കിഷോർ കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്, പ്രശാന്ത്, ശ്രീജേഷ്, കോൺസ്റ്റബിൾമാരായ പ്രകാശൻ, ശ്രീജേഷ്, ഹോംഗാർഡ് ശ്രീദേവ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button