Latest NewsNewsTechnology

യൂട്യൂബ് വാച്ച് ഹിസ്റ്ററി ഓഫ് ചെയ്ത് വെയ്ക്കുന്നവരാണോ? എങ്കിൽ ഇനി മുതൽ ഈ ഫീച്ചർ ലഭിക്കുകയില്ല

വാച്ച് ഹിസ്റ്ററി ഓഫ് ചെയ്യുന്നവരുടെ യൂട്യൂബ് തുറക്കുമ്പോൾ ഹോം പേജിൽ സെർച്ച് ബാറും, പ്രൊഫൈൽ ചിത്രവും മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ

വാച്ച് ഹിസ്റ്ററി ഓഫ് ചെയ്ത് വെയ്ക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. വാച്ച് ഹിസ്റ്ററി ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ ഇനി മുതൽ യൂട്യൂബ് ഹോം പേജിൽ വീഡിയോ റെക്കമെന്റേഷൻ ലഭിക്കുകയില്ല. യൂട്യൂബിന്റെ പുതിയ അപ്ഡേഷന്റെ ഭാഗമായാണ് ഈ നീക്കം. ഉപഭോക്താവിന്റെ വാച്ച് ഹിസ്റ്ററി അനുസരിച്ചാണ് യൂട്യൂബ് അതിന്റെ ഹോം പേജിൽ വീഡിയോ റെക്കമെന്റേഷൻ നൽകാറുള്ളത്. എന്നാൽ, വാച്ച് ഹിസ്റ്ററി ഓഫ് ചെയ്യുമ്പോൾ ഉപഭോക്താവിന് റെക്കമെന്റേഷൻ നൽകാൻ യൂട്യൂബിന് സാധിക്കുകയില്ല.

വാച്ച് ഹിസ്റ്ററി ഓഫ് ചെയ്യുന്നവരുടെ യൂട്യൂബ് തുറക്കുമ്പോൾ ഹോം പേജിൽ സെർച്ച് ബാറും, പ്രൊഫൈൽ ചിത്രവും മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ. അതേസമയം, റെക്കമെന്റഷനുകളുടെ ശല്യമില്ലാതെ ഉപഭോക്താക്കൾക്ക് അവർ കാണാൻ ആഗ്രഹിക്കുന്ന ഉള്ളടക്കങ്ങൾ തിരയാനും, സബ്സ്ക്രൈബ് ചെയ്ത ചാനലുകളിലേക്ക് എളുപ്പത്തിൽ പോകാനും പുതിയ ഫീച്ചർ സഹായിക്കുന്നതാണ്. മികച്ച കാഴ്ചനാനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ യൂട്യൂബ് വികസിപ്പിച്ചരിക്കുന്നത്. ഉടൻ വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും പുതിയ ഫീച്ചർ എത്തുന്നതാണ്.

Also Read: ഓണക്കാലം ഇനി കെഎസ്ആർടിസിയോടൊപ്പം അടിച്ചുപൊളിക്കാം! ബജറ്റിൽ ഒതുങ്ങുന്ന ഉല്ലാസ യാത്രകളെ കുറിച്ച് കൂടുതൽ അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button