വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങൾ. 100 മില്യണിലധികം വരിക്കാരെയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ നേട്ടം കൈവരിക്കുന്നത്. യാതൊരു തടസവും ഇല്ലാതെ ബാക്ക്ഗ്രൗണ്ട് പ്ലേ അടക്കമുള്ള സംവിധാനങ്ങളോടെ യൂട്യൂബ് കണ്ടന്റുകൾ ആസ്വദിക്കാമെന്നതാണ് യൂട്യൂബ് മ്യൂസിക്കിന്റെ പ്രധാന സവിശേഷത. 2015-ലാണ് കമ്പനി ഈ സേവനങ്ങൾക്ക് തുടക്കമിട്ടത്.
യൂട്യൂബ് മ്യൂസിക്കിന് പുറമേ, പ്രീമിയം സബ്സ്ക്രിപ്ഷനും വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ, നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങൾ ലഭ്യമാണ്. ജനറേറ്റീവ് എഐ എന്ന സംവിധാനം പ്രീമിയം വരിക്കാർക്കായി ലഭ്യമാക്കിയതോടെ, യൂട്യൂബ് മ്യൂസിക്കിൽ പോഡ്കാസ്റ്റ് ഫീച്ചറും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുതിപ്പ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Post Your Comments