തിരുവനന്തപുരം: ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ പോർട്ടലിന് ചൈന നൽകിയ പണം എകെജി ഭവൻ വഴിയാണ് കൈമാറ്റം ചെയ്തത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്ന് സന്ദീപ് വാചസ്പതി. പ്രകാശ് കാരാട്ട് എന്ന പഴയ അഖിലേന്ത്യാ സെക്രട്ടറിയാണ് ചൈനീസ് ഇടപാടുകളുടെ ഇടനിലക്കാരനെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ പോർട്ടലിന് ചൈന നൽകിയ പണം എ. കെ. ജി ഭവൻ വഴിയാണ് കൈമാറ്റം ചെയ്തത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോ?
ഈ വർഷത്തെ ആദ്യ പാദ പ്രവർത്തന ഫലം.
റിലയൻസ് ലാഭം: ₹16,011 കോടി
എസ് ബി ഐ ലാഭം: ₹16,884 കോടി .
ദേശാപമാനി പടച്ചു വിട്ട കള്ള വാർത്തയാണ് ഇതോടൊപ്പം ഉള്ള ആദ്യ ചിത്രം. ശത്രുക്കളിൽ നിന്ന് കോടികൾ വാങ്ങി കീശയിലിട്ടാണ് ഇവനൊക്കെ ഇമ്മാതിരി പിതൃശൂന്യത കാണിക്കുന്നത്. അത് വായിച്ച് പുളകിതനായി വിജ്രംഭിക്കുന്ന അന്തം അണികൾ കഥയറിയാതെ ആട്ടം കാണുന്നു.
പ്രകാശ് കാരാട്ട് എന്ന പഴയ അഖിലേന്ത്യാ സെക്രട്ടറിയാണ് ചൈനീസ് ഇടപാടുകളുടെ ഇടനിലക്കാരൻ. ചൈനാ പണം വാങ്ങിയ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ ദില്ലിയിലെ വീട് ആദായ നികുതി വകുപ്പ് കണ്ട് കെട്ടിയിട്ടുണ്ട്. എ. കെ. ജി ഭവനും ദേശാപമാനിയും കൂടി പിടിച്ചെടുക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
Post Your Comments