ThiruvananthapuramNattuvarthaLatest NewsKeralaNews

‘കർത്താ കള്ളക്കടത്തുകാരനല്ല’: കരിമണൽ കമ്പനിയിൽ നിന്ന് യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കരിമണൽ കമ്പനിയിൽനിന്ന് രാഷ്ട്രീയപാർട്ടികൾ സംഭാവന വാങ്ങിയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വ്യവസായികളിൽ നിന്ന് പണം വാങ്ങാറുണ്ടെന്നും അതിൽ എന്ത് തെറ്റെന്നും സതീശൻ ചോദിച്ചു. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും പണം പിരിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു. പുറത്ത് വന്നതൊക്കെ പാർട്ടി ഏർപ്പെടുത്തിയ ആളുകളുടെ പേരാണെന്നും സംഭാവന വാങ്ങിയെങ്കിൽ രസീത് കൊടുത്തു കാണുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

‘ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല. പണം പിരിക്കാൻ ഏൽപ്പിച്ച നേതാക്കളുടെ പേരകളാണ് പുറത്തുവന്നത്. ഉമ്മൻചാണ്ടിയയും രമേശ് ചെന്നിത്തലയെയുമാണ് പണം പിരിക്കാൻ ചുമതലയപ്പെടുത്തിയത്. അധികാരത്തിലിരുന്ന് ഒരു പ്രത്യുപകാരവും ചെയ്തിട്ടില്ല. അതേസമയം, മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ ആരോപണം ഗുരുതരമാണ്. വീണാ വിജയന്‍റെ കേസ് വ്യത്യസ്തമാണ്. എന്നാൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പറ്റുന്ന വിഷയം അല്ല. അഴിമതി ആരോപണമാണ്,’ വിഡി സതീശൻ പറഞ്ഞു.

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളത്: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

സംഭവത്തിൽ കമ്പനിയുമായി കരാറുണ്ടാക്കിയത് തെറ്റായ രീതിയിൽ പണം കൈപ്പറ്റുന്നതിനാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. അഴിമതി ആരോപണം റൂൾ 50 പ്രകാരം അവതരിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്നതിനാലാണ് അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button