കോഴിക്കോട്: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ മെഹബൂദ് സുൽത്താൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
ഗാന്ധി റോഡ് മേല്‍പ്പാലത്തിനു മുകളിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടര്‍ എതിരേ വന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസിന് ഇടതുഭാഗത്തേക്ക് ഇടിച്ചുകയറിയ സ്കൂട്ടര്‍ ഭാഗികമായി തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഹബൂദിനെ രക്ഷിക്കാനായില്ല.
നടക്കാവ് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments