
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് ഉണ്ണികൃഷ്ണൻ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് ലഭ്യമായ വിവരം.
Post Your Comments