Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവണനെ പോലെ, മോദിയുടെ അഹങ്കാരം ഇന്ത്യയെ പൊള്ളിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് താരതമ്യപ്പെടുത്തി രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണ്. രാവണന്‍ മേഘനാഥനും കുംഭകര്‍ണനും പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. രാവണന്റെ അഹങ്കാരം ലങ്കയെ ചാമ്പലാക്കി. മോദിയുടെ അഹങ്കാരം രാജ്യത്തെ അഗ്‌നിയ്ക്ക് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also: ‘ഇടതുപക്ഷത്തിന്റെ കൈകകളിലാണ് കേരളത്തെ ജനം ഏൽപ്പിച്ചത്, ഓണത്തിന് ഒരു കുറവും ഉണ്ടാവില്ല’: കെഎൻ ബാലഗോപാൽ

രാവണനെ യഥാര്‍ത്ഥത്തില്‍ കൊന്നത് രാമനല്ലെന്നും അദ്ദേഹത്തിന്റെ അഹങ്കാരമാണ് രാവണനെ കൊലചെയ്തതെന്നും ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ രാവണന്റേത് പോലുള്ള അഹങ്കാരവും ധാര്‍ഷ്ട്യവും മാറ്റിവയ്ക്കണമെന്നും രാഹുല്‍ വിമര്‍ശിച്ചു. ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചതായി രാഹുല്‍ ചൂണ്ടിക്കാണിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button