കിളിമാനൂര്‍: കെ.എസ്.യു പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച സംഭവത്തിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കിളിമാനൂരില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ വയോധികയടക്കം രണ്ടു പേര്‍ക്ക് പരിക്ക് പറ്റി സംഭവത്തിലാണ് വെള്ളല്ലൂര്‍ പുതുവിളവീട്ടില്‍ രതീഷ് (39), വെള്ളല്ലൂര്‍ ഊന്നൻ കല്ല് സുനി താഭവനില്‍ വിഷ്ണു (30) എന്നിവരെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
read also: സംസ്ഥാനത്ത് 100 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്
കെ.എസ്.യു പ്രവര്‍ത്തകൻ ഹരികൃഷ്ണന്റെ വീടിന് നേരേയും, ജനപ്രതിനിധികളുടെ ഉള്‍പ്പടെ വാഹനങ്ങള്‍ക്കുനേരേ കല്ലേറുണ്ടായി. ഇതിൽ കിളിമാനൂര്‍ മലയാമഠം ആരൂര്‍ ഗവ. എല്‍.പി.സ്കൂളിന് സമീ പം താമസിക്കുന്ന ശാരദ(65), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിളിമാനൂര്‍ പാപ്പാല സ്വദേശി അഹദ് (26) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ അറുപതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സി.ഐ ബി. ജയൻ അറിയിച്ചു.
Post Your Comments