Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
AlappuzhaKeralaNattuvarthaLatest NewsNews

കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം: അഞ്ചുപേർ പിടിയിൽ

തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്കർ (24), കെ വി ജെട്ടി അതിർത്തിയിൽ കണ്ണൻ (23), പുതുക്കേരിൽ അഖിൽ (ആന്റണി-22), പാനൂർ തറയിൽ വീട്ടിൽ ദിൽസേ സഹീർ (23 ), ചേലക്കാട് നടുവിലെ പറമ്പ് മനു (22) എന്നിവരാണ് അറസ്റ്റിലായത്

ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. സംഭവത്തിൽ അഞ്ചു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്കർ (24), കെ വി ജെട്ടി അതിർത്തിയിൽ കണ്ണൻ (23), പുതുക്കേരിൽ അഖിൽ (ആന്റണി-22), പാനൂർ തറയിൽ വീട്ടിൽ ദിൽസേ സഹീർ (23 ), ചേലക്കാട് നടുവിലെ പറമ്പ് മനു (22) എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണത്തിന് എത്തിയ പൊലീസിന് നേരെയും കയ്യേറ്റ ശ്രമം നടന്നു.

Read Also : സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍, യുനാനി മിത്താണ് : ഡോക്ടറുടെ കുറിപ്പ്

കഴിഞ്ഞദിവസം രാത്രിയിൽ കുമ്പളത്ത് ഓഡിറ്റോറിയത്തിന് സമീപം ആണ് സംഭവം നടന്നത്. തൃക്കുന്നപ്പുഴ പതിയാങ്കര ഇലപ്പത്തറയിൽ ഹേമേഷ് കുമാറും കുടുംബവും ഈ ഭാഗത്ത് കൂടി കാറിൽ വരുമ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വെച്ചിരുന്ന ഒരു മോട്ടോർസൈക്കിൾ മാറ്റാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, വാക്ക് തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കാറിൽ ഹേമേഷിന്റെ ഭാര്യയും രണ്ട് മക്കളും, സഹോദരിയും ഭർത്താവും ആണ് ഉണ്ടായിരുന്നത്. ഇവർക്ക് നേരെയും കയ്യേറ്റം ഉണ്ടായി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ് ഐ വർഗീസ് മാത്യു, എസ് സി പി ഒ ജയൻ, ഹോം ഗാർഡ് ബാബു എന്നിവരെയും പ്രതികൾ കയ്യേറ്റം ചെയ്തു. ജയന് പരിക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button