തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ സംസ്ഥാന സർക്കാർ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ‘മിത്തിനെ മുത്താക്കാൻ’ എന്തിനാണ് ഷംസീറേ ലക്ഷങ്ങൾ എന്നും ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോടു മാപ്പു പറഞ്ഞിട്ടുപോരെ ഈ പ്രസഹസനമെന്നും മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
“സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ ഭരണാനുമതി”
” മിത്തിനെ മുത്താക്കാൻ ” എന്തിന് ലക്ഷങ്ങൾ ഷംസീറേ ?!.
ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം?
ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും.
സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ.
Post Your Comments