
വൈക്കം: കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തില്‍ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവന്തുരുത്ത് പവര്‍ഹൗസിന് സമീപം ആതിരാഭവനിൽ അനന്തു (27), കോട്ടയം വട്ടക്കുന്നേല്‍ നിശാന്ത് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലഹരി വിരുദ്ധ സ്ക്വാഡ് ആണ് പിടികൂടിയത്.
ഇവര്‍ വില്പനയ്ക്കായി എംഡിഎംഎ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയുമായി മൂവരും പൊലീസിന്റെ പിടിയിലായത്.
ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ജോണ്‍, വൈക്കം അസി. പൊലീസ് സൂപ്രണ്ട് നകുല്‍ രാജേന്ദ്രദേശ്മുഖ്, എസ്എച്ച്ഒ കെ.ആര്. ബിജു, എസ്ഐ ഷിബു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ യുവാക്കളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments