ഷാനവാസ് കെ ബാവക്കുട്ടിയുടെ ചിത്രം: ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു

കൊച്ചി: മികച്ച രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിനർഹമായ ‘കിസ്മത്ത്’ എന്ന ചിത്രവും, ‘തൊട്ടപ്പൻ’ എന്ന ചിത്രവുമാണ് ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്തത്. ‘തൊട്ടപ്പൻ’ എന്ന ചിത്രത്തിന് രണ്ടു സംസ്ഥാന പുരസ്ക്കാരങ്ങളാണ് ലഭിച്ചത്. മികച്ച നടിക്കുള്ള അവാർഡ് പ്രിയംവദാ കൃഷ്ണനും, മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം പിഎസ് റഫീഖിനും.

ചിങ്ങം ഒന്നിന് ഷാനവാസിൻ്റെ പുതിയ ചിത്രം ആരംഭിക്കുകയാണ്. ‘ആനക്കള്ളൻ’, ‘ആനന്ദം പരമാനന്ദം’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച സപ്തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഘുനാഥ് പലേരിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അടിവസ്ത്രത്തിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചത് രണ്ടേകാൽ കിലോ സ്വർണം; സഫ്നയുടെയും അമീറിന്റെയും പദ്ധതി പാളിയതിങ്ങനെ

മലയാള സാഹിത്യത്തിലും സിനിമയിലും ഏറെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രഘുനാഥ് പലേരി. മികച്ച കഥാകൃത്തായി മലയാള സാഹിത്യ രംഗത്ത് തിളങ്ങി നിന്ന രഘുനാഥ് പലേരി പിന്നീട് നിരവധി സിനിമകൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായി.

മലയാളത്തിലെ ആദ്യത്തെ ത്രിമാനചിത്രമായ ‘മൈഡിയർ കുട്ടിച്ചാത്തൻ’, ‘മഴവിൽക്കാവടി’, ‘പൊൻ മുട്ടയിടുന്ന താറാവ്’, ‘പിൻഗാമി’, ‘മേലേപ്പറമ്പിൽ ആൺവീട്’, ‘ദേവ ദൂതൻ’ തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി തിരക്കഥ രചിച്ചവയാണ്. ‘ഒന്നു മുതൽ പൂജ്യം വരെ’, ‘വിസ്മയം’ എന്നീ ചിത്രങ്ങൾ ഇദ്ദേഹം തിരക്കഥ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്‌. കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം.

പിന്നീട്, അഭിനേതാവായും രഘുനാഥ് പലേരിയുടെ സാന്നിദ്ധ്യം മലയാളസിനിമയിലുണ്ടായി.
ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പനിലൂടെ അഭിനയ രംഗത്തും എത്തി. പിന്നീട് ‘ലളിതം സുന്ദരം’, ‘ഓ ബേബി’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രളെയാണ് രഘുനാഥ് പലേരി അവതരിപ്പിച്ചത്. ഈ ചിത്രത്തിലും ഒരു മികച്ച വേഷം രഘുനാഥ് പലേരി അവതരിപ്പിക്കുന്നുണ്ടന്ന് സംവിധായകനായ ഷാനവാസ് കെ ബാവക്കുട്ടി പറഞ്ഞു.

ആനുകൂല്യങ്ങൾക്കായി എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവിനെ കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു: ഭാര്യ പിടിയില്‍

പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ത്രില്ലർ ആണ് ഈ ചിത്രം. ഒരു പോഷ് നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ത്രില്ലറിലൂടെയും അവതരിപ്പിക്കുന്നത്. പുതുതലമുറയിലെ ശ്രദ്ധേയനായ നടൻ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ശ്രുതി രാമചന്ദ്രൻ, ഗണപതി, ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. രഘുനാഥ് പലേരിയുടേതാണ് ഗാനങ്ങൾ, സംഗീതം ഹിഷാം അബ്ദുൾ വഹാബ്.

ഛായാഗ്രഹണം – എൽദോസ് നിരപ്പേൽ, എഡിറ്റിംഗ് – മനോജ് സിഎസ്, കലാസംവിധാനം – അരുൺ കട്ടപ്പന, മേക്കപ്പ് – അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം – നിസാർ റഹ്മത്ത്,
നിർമ്മാണ നിർവ്വഹണം – എൽദോ സെൽവരാജ്.

വാഴൂർ ജോസ്.

Share
Leave a Comment