CinemaMollywoodLatest NewsEntertainment

വൈറസിലൂടെ തിരിച്ചുവരവിനൊരുങ്ങി പൂര്‍ണ്ണിമ

കോഴിക്കോടുണ്ടായ നിപ്പവൈറസ് ബാധയെ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമായ വൈറസിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയങ്കരിയായ പൂര്‍ണിമ ഇന്ദ്രജിത്. ഈ ചിത്രത്തില്‍ ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട്.നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.

നായികയായും സഹനടിയായും മലയാളത്തില്‍ നിറഞ്ഞു നിന്ന താരമാണ് പൂര്‍ണിമ. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍ എന്നീ ചിത്രങ്ങളില്‍ നായികയായി താരം വേഷമിട്ടിട്ടുണ്ട്. വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണിമയുടെ പ്രധാന ചിത്രങ്ങള്‍. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.

https://www.facebook.com/AashiqAbuOnline/photos/a.270686513100465/1248236908678749/?type=3&permPage=1

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന പൂര്‍ണിമ അടുത്ത കാലത്തായി അവതാരകയുടെ റോളുകളില്‍ തിളങ്ങിയിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചിരുന്നു. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബീന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് വൈറസിലെ അഭിനേതാക്കള്‍. ഒപിഎം പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എഴുതിയ മുഹ്‌സിന്‍ പെരാരിയും സുഹാസ് ഷര്‍ഫുവും ആണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button