മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് മല്ലിക സുകുമാരന്റേതു. ഇന്ദ്രജിത്തും പൃഥിരാജും അമ്മയ്ക്ക് പിന്നാലെ അഭിനയ രംഗത്ത് സജീവമായതോടെ കൊച്ചിയിലാണ് താമസം. ഇപ്പോഴിതാ തിരുവനന്തപുരത്തു നിന്നും മല്ലിക കൊച്ചിയിലെ വീട്ടിലെത്തിയ സന്തോഷത്തിലാണ് ഇന്ദ്രജിത്തും പൂർണിമയും മക്കളും. രസകരമായൊരു വിഡിയോയ്ക്കൊപ്പമാണ് അമ്മ എത്തിയ വിവരം പൂർണിമ പങ്കുവച്ചത്.
അമ്മയും മകനും തമ്മിലുള്ള കൊച്ചുകൊച്ചു തർക്കങ്ങളാണ് വിഡിയോയില്‍ കാണാനാകുക. ‘ആരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ വഴക്കുകളൊക്കെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.’–പൂർണിമ വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.
Post Your Comments