ശ്രീനഗര്‍: ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ബുദ്ഗാം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സിന്‍ഹ ഇക്കാര്യം പറഞ്ഞത്. ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് സ്റ്റേഷനുകള്‍ അമൃതം പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രിയോട് സിന്‍ഹ നന്ദി പറഞ്ഞു. ജമ്മുതാവി, ഉദ്ദംപൂര്‍, ബുദ്ഗാം എന്നീ സ്റ്റേഷനുകളാണ് പദ്ധതിയിലുള്‍പ്പെടുത്തിയത്.
‘ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി പൂര്‍ത്തീകരിക്കും. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഈ റെയില്‍വേ ലൈനിലൂടെ സാധിക്കും’, ജമ്മു കശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ പറഞ്ഞു.
‘കശ്മീരില്‍ അഞ്ച് ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ബാരാമുള്ള-ബനിഹാല്‍ ലൈന്‍, ന്യൂ ബാരാമുള്ള-ഉറി, അവന്തിപോറ-ഷോപിയാന്‍, സോപോര്‍-കുപ്വാര, അനന്ത്നാഗ്-ബിജ്ബെഹറ-പഹല്‍ഗാം എന്നീ റെയില്‍വേ ലൈനുകളുടെ പാത ഇരട്ടിപ്പിക്കലിനും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.’- മനോജ് സിന്‍ഹ പറഞ്ഞു.
Post Your Comments