KeralaLatest NewsNews

പാലക്കാട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന സംഭവം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

പാലക്കാട്: കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി പിടിയില്‍. തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെടുത്തു. ഇതോടെ കവർച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോകും.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പെരിന്തൽമണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി പണം കവർന്നത്. മൂന്ന് കാറുകളിലും ടിപ്പർ ലോറിയിലുമായി എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button