ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും കാരണം കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു സിദ്ധിഖ്. അതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Post Your Comments