WayanadLatest NewsKeralaNattuvarthaNews

കാര്‍ പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ച് അപകടം: വയനാട് സ്വദേശി മരിച്ചു, മൂന്നുപേർക്ക് പരിക്ക്

പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്

സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്.

Read Also : ഗണപതി അവഹേളനം: കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പാക്കിയെന്ന് കെ സുരേന്ദ്രൻ

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. സുന്ദരേശനും സംഘവും സഞ്ചരിച്ച കാര്‍ പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സുന്ദരേശന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിലുള്ള മകന്റെ അടുത്തേക്ക് പോവുകയായിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button