ErnakulamLatest NewsKeralaNattuvarthaNews

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു പൊ​ടി​ക്കു​ന്ന കമ്പ​നി​യി​ൽ തീ​പി​ടി​ത്തം

പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്

പെ​രു​മ്പാ​വൂ​ർ: പോ​ഞ്ഞാ​ശേ​രി ചു​ണ്ട​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു പൊ​ടി​ക്കു​ന്ന കമ്പ​നി​യി​ൽ തീ​പി​ടി​ത്തം. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റ് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

Read Also : ആ​ക്രി​ക്ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക്​ ചാ​ക്കു​ക​ൾ​ക്ക് തീ​ ആ​ളി​പ്പ​ട​ർ​ന്നു: പ​രി​ഭ്രാ​ന്തി

പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പെ​രു​മ്പാ​വൂ​ർ, ആ​ലു​വ, പ​ട്ടി​മ​റ്റം, കോ​ത​മം​ഗ​ലം, എ​റ​ണാ​കു​ളം, ഏ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യ​ത്.

പു​ല​ർ​ച്ചെ ഏ​ഴോ​ടെ നാ​ല് മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പി​എ​ഫ് പ്ലാ​സ്റ്റി​ക് എ​ന്ന പേ​രി​ലു​ള്ള ക​മ്പ​നി പ​ള്ളി​ക്ക​വ​ല സ്വ​ദേ​ശി നൗ​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​താ​ണ്. തീ​പി​ടു​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button