
ഇടുക്കി: ഇടുക്കിയില്‍ മൃഗവേട്ടക്കാര്‍ വനംവകുപ്പിന്റെ പിടിയിൽ. രാജാക്കാട് സ്വദേശികളായ ഡസിന്, ദിനേശ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.
ബോഡിമെട്ട് വനത്തില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളുടെ പക്കല്‍ നിന്നാണ് നാടന്‍തോക്ക് പിടികൂടിയത്. ഇവരുടെ വാഹനത്തില്‍ നിന്നും മൃഗത്തിന്റെ രോമവും രക്തക്കറയും കണ്ടെത്തി.
കഴിഞ്ഞ ദിവസവും മൂന്ന് വേട്ടക്കാരെ തോക്കുമായി ഇവിടെ പിടികൂടിയിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments