KeralaLatest NewsNews

മിത്ത് വിവാദം, എ.എന്‍ ഷംസീര്‍ പ്രസ്താവന പിന്‍വലിക്കും വരെ സമരത്തിനൊരുങ്ങി എന്‍എസ്എസ്: പിന്തുണച്ച് കെ.ബി ഗണേശ് കുമാര്‍

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ എ.എന്‍ ഷംസീര്‍ പ്രസ്താവന പിന്‍വലിക്കും വരെ സമരത്തിനൊരുങ്ങി എന്‍എസ്എസ്. ഇതുമായി ബന്ധപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം പെരുന്നയില്‍ ചേരും. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വിഷയത്തില്‍ ഗണേഷ് കുമാര്‍ എടുക്കുന്ന നിലപാട് എന്താകും എന്നതും പ്രധാനമാണ്.

Read Also: വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ചു: അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

അതേസമയം, മിത്ത് വിവാദം ശക്തമായിരിക്കെ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. 23 വരെ നീളുന്ന സഭാ സമ്മേളനത്തില്‍ ഒരു പാട് വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും. സ്പീക്കര്‍ക്ക് എതിരെ സ്വീകരിക്കേണ്ട നിലപാട് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. സ്പീക്കറുടെ മിത്ത് പരാമര്‍ശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കര്‍ തിരുത്തണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിക്കുന്നതിനിടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button