ErnakulamLatest NewsKeralaNattuvarthaNews

പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്​ത കേസ്: പ്രതിക്ക് 18 വർഷം കഠിനതടവും പിഴയും

കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശേരി വീട്ടിൽ സിബിയെ(23)യാണ് കോടതി ശിക്ഷിച്ചത്

കൊച്ചി: പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്​ത കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശേരി വീട്ടിൽ സിബിയെ(23)യാണ് കോടതി ശിക്ഷിച്ചത്. എറണാകുളം പോക്സോ കോടതി ജഡ്​ജി കെ. സോമൻ ആണ് ശിക്ഷിച്ചത്.

Read Also : വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പതിവായി കുടിക്കാം ഈ പാനീയങ്ങള്‍…

2020 മാർച്ചിലായിരുന്നു കേസിനാസ്​പദമായ സംഭവം നടന്നത്. കൂട്ടുകാരിക്കൊപ്പം സ്​കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്തു​വെച്ച് തടഞ്ഞുവെച്ച പ്രതി പെൺകുട്ടിക്ക്​ മനോവിഷമമുണ്ടാക്കുന്ന വിധം പെരുമാറുകയും തുടർന്ന്​ അന്നേദിവസം വൈകീട്ട് ഏഴിന്​ മണ്ണെണ്ണ ഒഴിച്ച്​ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി നാലു​ ദിവസത്തിനുശേഷം മരിച്ചു.

Read Also : പെ​ൺ​കു​ട്ടി​യെ വീ​ടു​വി​ട്ട് പോ​കാ​ൻ പ്രേ​രി​പ്പി​ച്ച് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി: ദമ്പതികൾ പിടിയിൽ

പെൺകുട്ടിയുടെ മരണമൊഴിയും കൂട്ടുകാരികളുടെ മൊഴിയും പരിഗണിച്ചാണ്​ കോടതി ശിക്ഷ വിധിച്ചത്​. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തൃക്കാക്കര എസ്.ഐയായിരുന്ന വി.ജി. സുമിത്ര, സി.ഐ ആർ. ഷാബു എന്നിവർ ചേർന്നാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button