സുഹൃത്ത് എന്ന് പറയുന്നത്, ഏത് സാഹചര്യത്തിലും ആത്മാർത്ഥതയോടെ കൂടെ കട്ടയ്ക്ക് നിൽക്കുന്നവരെയാണ്. അതുപോലെ തന്നെ കൂട്ടുകാരന് വഴികാട്ടിയും അവന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നവരും ആയിരിക്കും. എന്നാല്‍, ചിലര്‍ കൂട്ടുകൂടുന്നത് തന്നെ ചില ഉദ്ദേശങ്ങളോടെയാണ്. മിക്കപ്പോഴും, നമ്മുടെ സുഹൃത്തുക്കൾ അവരറിയാതെ, നാമറിയാതെ നമ്മെ അത്രമാത്രം സ്വാധീനിക്കാറുണ്ട്. എന്നാൽ, സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി, സ്വന്തം നേട്ടത്തിന് വേണ്ടി നമ്മോട് സൗഹൃദം സ്ഥാപിക്കുന്നവരും ഉണ്ടാകാം. അങ്ങനെയുള്ളവരെ നാം തിരിച്ചറിയേണ്ടതുണ്ട്. ഏത് തരാം സുഹൃത്തുക്കളെയാണ് നാം ജീവിതത്തിൽ നിന്നും പിഴുതെറിയേണ്ടതെന്ന് നോക്കാം.
നിങ്ങളുടെ കയ്യിലെ പണം കണ്ട് കൂട്ടുകൂടുന്നവരെ കുറച്ചധികം സൂക്ഷിക്കണം. ഇവര്‍ അവരുടെ ആഴശയത്തിന് നിങ്ങളുടെ കയ്യില്‍ നിന്നും പണം ചെലവാക്കിപ്പിക്കാന്‍ മാത്രമാണ് കൂട്ടുകൂടുന്നത്. നാം അറിയാതെ നമ്മുടെ കീശ കാലിയാക്കുന്നവരാകും ഇവർ. സൗഹൃദത്തിന്റെ പേരിൽ എക്കാലവും ആത്മാർഥത ഇല്ലാത്ത ഇത്തരം കൂട്ടുകാരെ കൂടെ കൂട്ടേണ്ടതില്ല.
സ്വന്തം കാര്യത്തിന് മാത്രം നിങ്ങളെ ആശ്രയിക്കുകയും നിങ്ങള്‍ ഒരു ആവശ്യത്തിന് അവരെ സമീപിച്ചാല്‍ എന്തെങ്കിലും ഒഴിവ് പറഞ്ഞ് പിന്മാറുകയും ചെയ്യുന്നവര്‍ നല്ല കൂട്ടുകാരല്ല. അവരെ പെട്ടന്ന് തന്നെ മനസിലാക്കാൻ സാധിക്കും. ഒപ്പം കള്ളം പറയുന്ന സുഹൃത്ത്. ഏതെങ്കിലും ഒരു വിഷയത്തിൽ കള്ളം പറയുന്ന സുഹൃത്തിനെയും ഒന്ന് ശ്രദ്ധിക്കുക.
പിന്നിൽ നിന്ന് കുത്തുന്നവരെയും ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല സുഹൃത്തുക്കള്‍ പരസ്പരം ശരിയും അതിലെ തെറ്റും ചൂണ്ടി കാണിക്കാന്‍ മടിക്കില്ല. എന്നാല്‍, ചിലര്‍ നമ്മളെ എല്ലായ്‌പ്പോഴും പുകഴ്ത്തി വാഴ്ത്തി നടക്കുന്നുണ്ടെങ്കില്‍ അതില്‍ എന്തോ പന്തികേട് ഉണ്ട്. മുന്നിൽ നിന്ന് നമ്മുടെ നല്ലത് മാത്രം പറയുകയും, മാറി നിന്ന് മറ്റുള്ളവരോട് നമ്മുടെ മോശം വശം ചൂണ്ടിക്കാണിച്ച് പരദൂഷണ സ്വഭാവം പുറത്തെടുക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടെങ്കിൽ ഒന്ന് സൂക്ഷിക്കുക.
ഇങ്ങനെയുള്ള കൂട്ടുകാര്‍ നിങ്ങള്‍ക്ക് ഒരു ആപത്ത് വരുമ്പോള്‍ നിങ്ങളുടെ ഒപ്പം നില്‍ക്കുകയില്ല. മറിച്ച് അവര്‍ സ്വയം തടിതപ്പാന്‍ ശ്രമികും, അല്ലെങ്കില്‍ അവര്‍ മാന്യന്മാരായി പുറത്തേയക്ക് കാണിക്കും, നിങ്ങളെ മോശമാക്കും.
Post Your Comments