WayanadKeralaNattuvarthaLatest NewsNews

വ​ല​വീ​ശി മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വിന് ദാരുണാന്ത്യം

ക​രി​മ്പു​മ്മ​ൽ ചു​ണ്ട​ക്കു​ന്ന് പൂ​ക്കോ​ട്ടി​ൽ പാ​ത്തൂ​ട്ടി​യു​ടെ മ​ക​ൻ നാ​സ​ർ(36) ആ​ണ് മ​രി​ച്ച​ത്

ക​ൽ​പ്പ​റ്റ: വ​ല​വീ​ശി മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​രി​മ്പു​മ്മ​ൽ ചു​ണ്ട​ക്കു​ന്ന് പൂ​ക്കോ​ട്ടി​ൽ പാ​ത്തൂ​ട്ടി​യു​ടെ മ​ക​ൻ നാ​സ​ർ(36) ആ​ണ് മ​രി​ച്ച​ത്.

വ​യ​നാ​ട് പ​ന​മ​ര​ത്ത് ദാ​സ​ന​ക്ക​ര കൂ​ട​ൽ​ക്ക​ട​വ് ചെ​ക്ക് ഡാ​മി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​ന്നലെ വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നീ​രൊ​ഴു​ക്ക് കൂ​ടി​യ പ്ര​ദേ​ശ​ത്ത് നി​ന്നു​കൊ​ണ്ട് വ​ല​വീ​ശു​ന്ന​തി​നി​ടെ നാസർ കാ​ൽ​വ​ഴു​തി പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : വെർച്വൽ റിയാലിറ്റിയെ അടുത്തറിയാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം, പ്രത്യേക ശിൽപശാലയുമായി അസാപ് കേരള

ഏ​റെ നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ സ്കൂ​ബാ ഡൈ​വിം​ഗ് ടീ​മെ​ത്തി​യാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ശു​വ​ല​യി​ൽ കൈ ​കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നും ഇ​തി​നാ​ൽ യു​വാ​വി​ന് നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ക​രു​തു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button