
പേരൂര്‍ക്കട: എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കാസര്‍ഗോഡ് സ്വദേശിയും പട്ടം മരപ്പാലം മുട്ടട ശോഭ ടെന്തല് ക്ലിനിക്കിനു മുകള്‍ നിലയില്‍ വാടകയ്ക്കു താമസിക്കുന്ന ഉബൈസുല് കര്‍ണി (23) ആണ് അറസ്റ്റിലായത്. കരമന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പട്ടം പ്ലാമൂട് ഭാഗത്ത് മൊബൈല്‍ഷോപ്പ് നടത്തിവരുന്നയാളാണ്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കരമന കിള്ളി ടവറിനു സമീപത്തു നിന്ന് എംഡിഎംഎയുമായി ആറ് യുവാക്കള്‍ പിടിയിലായിരുന്നു.
ഇതിന്റെ അന്വേഷണത്തില്‍ മാംഗ്ലൂരില്‍ പോയി ലഹരിമരുന്ന് കൊണ്ടുവരുന്ന ഒരു പ്രധാനി പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളിയാണ് ഉബൈസുല്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments