പന്തളം: ദമ്പതികളായ ഡോക്ടർമാരെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തി. പന്തളം കുന്നുകുഴി ആർആർ ക്ലിനിക് ഉടമ ഡോ. മണിമാരൻ, ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ. കൃഷ്ണവേണി എന്നിവരെയാണ് അവശനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 8.30-ഓടെയാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാർ വീട്ടിലെത്തി ഇരുവരെയും വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സുഹൃത്തുക്കൾക്കും മകൻ ഉൾപ്പെടെ പത്തോളം പേർക്ക് കത്ത് എഴുതിവച്ച ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് സൂചന. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. തമിഴ്നാട്ടിൽ നിന്നും 40 വർഷം മുമ്പ് പന്തളത്തെത്തി ക്ലിനിക് നടത്തിവരികയായിരുന്നു ഇവർ.
പന്തളം പൊലീസ് സ്ഥലത്തെത്തി അവശനിലയിൽ കണ്ട ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments