ErnakulamLatest NewsKeralaNattuvarthaNews

വഴിയിൽ വെച്ച് അപമാനിച്ചതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി: ആത്മഹത്യാപ്രേരണയിൽ പ്രതിക്ക് 10 വർഷം തടവും പിഴയും

കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്

കൊച്ചി: യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. മറ്റ് മൂന്ന് വകുപ്പുകളിൽ 8 വർഷവും തടവും പ്രതി അനുഭവിക്കണമെന്നും, 1,20,000 പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Read Also : അനുമതി കൂടാതെ റോഡ് ബ്ലോക്ക് ചെയ്താല്‍ ആര്‍ക്ക് എതിരെ വേണമെങ്കിലും കേസ് എടുക്കും: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

2020 മാർച്ചിലാണ് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button