കാസർഗോഡ്: വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞു എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചിട്ടും നടക്കുന്നില്ല. സ്കൂൾ കലോത്സവത്തിൽ സ്വാഗത ഗാനത്തിൽ വർഗീയത കണ്ടെത്തിയ ആളാണ് മുഹമ്മദ് റിയാസെന്നും റിയാസിന്റെ നേതൃത്വത്തിൽ വർഗീയ ധ്രുവീകരണത്തിന് ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിപിഎം പാർട്ടി സെക്രട്ടറി ഗോവിന്ദനെ റിയാസ് തിരുത്തി. എംവി ഗോവിന്ദൻ റബർ സ്റ്റാംപ് ആണോയെന്ന് പരിശോധിക്കണം. ഗോവിന്ദന്റെ അപ്പുറം പറയാനുള്ള ധാർഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നു. മരുമകൻ പറഞ്ഞതാണോ പാർട്ടി സെക്രട്ടറി പറഞ്ഞതാണോ സർക്കാരിന്റെ നിലപാടെന്നറിയാൻ ആഗ്രഹമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മലപ്പുറത്ത് രണ്ടരവയസുകാരന് ചാണകക്കുഴിയില്‍ വീണ് ദാരുണാന്ത്യം
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്ന് ജനങ്ങൾക്ക് അറിയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്പീക്കർ ഷംസീർ മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധം തുടരും. 10ന് നിയമസഭയ്ക്കു മുൻപിൽ നാമജപ ഘോഷയാത്ര നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments