തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫ്യുവൽ സബ്‌സിഡി എന്ന പേരിൽ സോഷ്യൽ മീഡിയ വഴി വ്യാജ ലിങ്ക് പ്രചരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. യാതൊരു കാരണവശാലും ഈ ലിങ്ക് നിങ്ങളുടെ സ്മാർട്ട് ഫോണിൽ തുറക്കാനോ ഇനി അഥവാ തുറന്നത് വഴി കിട്ടുന്ന സ്‌ക്രീനിൽ നിങ്ങളുടെ പേഴ്‌സണൽ വിവരങ്ങൾ ബാങ്ക് ഡീറ്റെയിൽസ് ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിവരങ്ങൾ ഒടിപി എന്നിവ ഷെയർ ചെയ്യാനോ പാടില്ലെന്ന് പോലീസ് നിർദ്ദേശം നൽകി.
അപരിചിതരുടെ നിർദ്ദേശ പ്രകാരം നിങ്ങളുടെ സ്മാർട്ട് ഫോണിൽ സ്‌ക്രീൻ ഷെയറിങ് പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ നിങ്ങളുടെ ഫോണിൽ വരുന്ന ഒടിപി , ബാങ്ക് ഡീറ്റെയിൽസ്, പേഴ്‌സണൽ വിവരങ്ങൾ ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ എടുക്കാൻ ആവും. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണത്തിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന പോർട്ടലിൽ വിളിച്ചു പരാതി രജിസ്റ്റർ ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Post Your Comments