ജയ്പൂർ: ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ മൂന്നംഗ സംഘത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ ദുൻഗർപുരിലാണു സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു പെൺകുട്ടിയെ സംഘം തട്ടിക്കൊണ്ടു പോയത്. ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം സ്‌കൂൾ വിട്ടു വരികയായിരുന്ന പെൺകുട്ടിയെയാണ് കാറിലെത്തിയ പ്രതികൾ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments