ന്യൂഡല്‍ഹി: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ നിതിന്‍ ഗഡ്ഗരിയുടെ സ്വവസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Read Also; കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി: യുവാവിന്റെ വിരൽ അറ്റു തൂങ്ങി
ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവില്‍ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കി നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. വന്‍ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അഭ്യര്‍ത്ഥന.
ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള മുഴുവന്‍ തുകയും കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. അരമണിക്കൂറില്‍ അധികമായി നടന്ന കൂടിക്കാഴ്ചയില്‍ അനുകൂലമായ തീരുമാനം കേന്ദ്രമന്ത്രിയില്‍ നിന്നും ലഭിച്ചതായാണ് സൂചന.
Post Your Comments