ന്യൂഡല്‍ഹി: ജി- 20 നേതൃയോഗങ്ങളില്‍ ആദ്യമായി സ്ത്രീകളുടെ വികസനം ചര്‍ച്ചാവിഷയമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള മന്ത്രിതല സമ്മേളനത്തിന്റെ ഭാഗമായി മഹാത്മ മന്ദിറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓഗസ്റ്റ് 2ന് ആരംഭിച്ച സമ്മേളനത്തില്‍ ഓസ്ട്രേലിയ, ജപ്പാന്‍, സൗദി അറേബ്യ, യുഎസ് എന്നിവയുള്‍പ്പെടെയുളള പതിനഞ്ച് ജി-20 രാജ്യങ്ങളില്‍ നിന്നും ബംഗ്ലാദേശ്, യുഎഇ മുതലായ അഞ്ച് അതിഥി രാജ്യങ്ങളില്‍ നിന്നുമായി 138 പ്രതിനിധികള്‍ പങ്കെടുത്തു.
Read Also: 10, 12 വയസുള്ള സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം: മുന്‍ സൈനികന്‍ അറസ്റ്റില്‍
ഗ്രാമീണ മേഖലകളില്‍ നിന്നും മറ്റുമുള്ള സ്ത്രീകളുടെ പങ്കാളിത്തം ജി-20 ഉച്ചകോടിയില്‍ നേരത്തെ ഉണ്ടായിട്ടില്ല, എന്നാല്‍ ഇന്ത്യ ജി-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ഇത്തരം മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ ജി- 20യില്‍ അവരുടേതായ ഇടം കണ്ടെത്തിയെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ സാങ്കേതികപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ തയ്യാറാക്കിയ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ പ്ലാറ്റ്‌ഫോമായ ടെക്-ഇക്വിറ്റിയാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണം. ഈ പ്ലാറ്റ്‌ഫോമില്‍ ജി-20യുടെ ഭാഗമായി 120 രാജ്യങ്ങള്‍ കോഴ്സുകള്‍ തയ്യാറാക്കി സമര്‍പ്പിക്കും. ഈ പ്ലാറ്റ്‌ഫോമിലൂടെ ഒരു ദശലക്ഷം ഉപയോക്താക്കളിലേക്ക് ടെക്-ഇക്വിറ്റിയുടെ ഫലങ്ങള്‍ എത്തിച്ചേരുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
Post Your Comments