ആലപ്പുഴ: ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സിപിഎം നിലപാട് തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പോയപ്പോള്‍ ഗോവിന്ദന്‍ കവാത്ത് മറന്നത് നല്ലകാര്യമാണെന്നും തെറ്റ് ആര് തിരുത്തിയാലും അത് സന്തോഷമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം സാസംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പുതിയ നിലപാട് മനസിലാക്കിക്കൊണ്ട് സ്പീക്കര്‍ തന്റെ നിലപാട് തിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രശ്‌നം വഷളാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. വിശ്വാസികള്‍ ആരാധിക്കുന്ന ഗണപതിയെ പറ്റി മോശമായി പ്രതികരണം നടത്തിയപ്പോഴാണ് എല്ലാവരും അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഗോവിന്ദന്‍ തന്റെ നിലപാട് തിരുത്തിയിരിക്കുന്നു. യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പം സിപിഎം നില്‍ക്കുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞതോടെ കോണ്‍ഗ്രസ് പറയുന്നിടത്തേക്ക് സിപിഎം വന്നിരിക്കുകയാണ്. ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സ്പീക്കര്‍ തിരുത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ചുചങ്ങല പ്രദേശത്തുനിന്ന് അല്‍ബിസിയ മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി
ഡല്‍ഹിയില്‍ പോയപ്പോള്‍ ഗോവിന്ദന്‍ കവാത്ത് മറന്നത് നല്ലകാര്യമാണ്. തെറ്റ് ആര് തിരുത്തിയാലും അത് സന്തോഷമാണ്. വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകമുണ്ടാകുന്നു. വിശ്വാസത്തെ ഹനിക്കാന്‍ ആരും മുന്നോട്ടുവരരുത്. അതിനെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്. കേരളം മതനിരപേക്ഷ സംസ്ഥാനമാണ്. അതിനെ തകര്‍ക്കാനാണ് ബോധപൂര്‍വം ശ്രമം നടക്കുന്നത്. സിപിഎമ്മും ബിജെപിയും തെറ്റായ രാഷ്ട്രീയക്കളിയാണ് കളിക്കുന്നത്. വര്‍ഗീയ ധ്രുവീകരണമാണ് ഇവരുടെ ലക്ഷ്യമെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സിപിഎം പറഞ്ഞത് സുരേന്ദ്രനും ചെന്നിത്തലയ്ക്കും ഒരേ സ്വരമാണെന്നായിരുന്നു. അതല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയാനില്ല. പ്രതിപക്ഷമെന്ന നിലയില്‍ തങ്ങള്‍ പറയുന്ന കാര്യം ബിജെപി പറഞ്ഞെന്നിരിക്കും. അതിനർത്ഥം ബിജെപിയും കോണ്‍ഗ്രസും ധാരണയെന്നാണോ?. കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലാണ് ധാരണ. സതീശനെ പറ്റി ഗോവിന്ദന്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments