വെള്ളറട: ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നെയ്യാര്‍ഡാം അഞ്ചുചങ്ങല പ്രദേശത്തുനിന്ന് അല്‍ബിസിയ മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞ 13ന് കാലാട്ടുകാവ് നിന്ന് അഞ്ച് മരങ്ങൾ ആണ് മുറിച്ചുകടത്തിയത്. സംഭവത്തിൽ നെയ്യാര്‍ഡാം പൊലീസ് കേസെടുത്തു.
Read Also : കള്ളപ്പണവേട്ട: ചെക്പോസ്റ്റിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 38.58 ലക്ഷം രൂപ പിടികൂടി
അതേസമയം, നേരത്തെയും ഇവിടെ മരം മുറി നടന്നിരുന്നു. ആഞ്ഞിലി, പ്ലാവ്, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങൾ ഇവിടെനിന്ന് സ്വകാര്യ വ്യക്തികള്‍ മുറിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Read Also : വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
3000 രൂപക്കാണ് സ്വകാര്യ വ്യക്തി അല്‍ബിസിയ മരം വിറ്റത്. നാട്ടുകാര്‍ നട്ടുവളര്‍ത്തിയ മരങ്ങളാണ് ഇവയൊക്കെ. ഇറിഗേഷന്‍ വകുപ്പിന്റെ പരിധിയിലുള്ളതാണ് അഞ്ചുചങ്ങല പ്രദേശം.
അല്‍ബിസിയ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് കേസെടുത്തു. 3000 രൂപക്ക് മരം വാങ്ങിയ വ്യക്തി ഉള്‍പ്പെടെ രണ്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. വില കൂടിയതോ സംരക്ഷിത ഇനത്തില്പെടുന്നതോ ആയ മരങ്ങള്‍ ഒന്നുമില്ലെന്ന് പൊലീസും ജലസേചന വകുപ്പ് അധികൃതരും പറഞ്ഞു.
Post Your Comments