തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷത്തിന്റെ പുക ഉയരുമ്പോള്‍ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക വൈവിധ്യത്തിന് നേരെ ഇപ്പോള്‍ രാജ്യമെങ്ങും കടുത്ത ആക്രമണമാണെന്നും, വൈവിധ്യത്തെ ഏകത്വമാക്കാന്‍ ശ്രമിച്ചാലുള്ള ഫലമാണ് മണിപ്പൂരില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ബാറിൽ പോകാൻ ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് കൊല്ലാൻ ശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയിൽ
‘ഡല്‍ഹിയില്‍ കേരളീയ സാംസ്‌കാരിക കേന്ദ്രമായി ട്രാവന്‍കൂര്‍ പാലസ് മാറും. പാലസ് കാലോചിതമായി പുതുക്കുകയാണ് ചെയ്തത്. മാറുന്ന കേരളത്തിന്റെ പ്രതീകമായാണ് പാലസ് ഇപ്പോള്‍ നിലകൊള്ളുന്നത്. കേരളീയ ജീവിതത്തിന്റെ ബഹിസ്ഫുരിത ഇവിടെ പ്രകാശിപ്പിക്കും. സാംസ്‌കാരിക വൈവിധ്യത്തിന് നേരെ ഇപ്പോള്‍ രാജ്യമെങ്ങും കടുത്ത ആക്രമണമാണ്. വൈവിധ്യത്തെ ഏകത്വമാക്കാന്‍ ശ്രമിച്ചാലുള്ള ഫലമാണ് മണിപ്പൂരില്‍ കാണുന്നത്. രാജ്യത്തിന്റെ പല ദിക്കുകളിലും വിദ്വേഷങ്ങള്‍ ഉണ്ടാകുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments