വിപണിയിൽ പ്രീമിയം റേഞ്ചിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഇത്തവണ വൺപ്ലസ് ആരാധകർക്കായി 5ജി ഹാൻഡ്സെറ്റാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് നോർഡ് സിഇ3 5ജി നാളെ വിപണിയിൽ അവതരിപ്പിക്കും. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്നത്. 1080×2412 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 782ജി കരുത്തിലാണ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 13-നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിട്ടുള്ളത്. വീഡിയോ കോളിനും, സെൽഫിക്കുമായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 80W ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ്. വൺപ്ലസ് നോർഡ് സിഇ3 5ജിയുടെ വില സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Also Read: ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മൂന്നംഗ സംഘത്തിനായി അന്വേഷണം
Post Your Comments