ആഗോള വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. സ്റ്റൈലിഷ് ലുക്കിലും അത്യാകർഷകമായ ഫീച്ചറിലുമാണ് വിവോ ഓരോ സ്മാർട്ട്ഫോണുകളും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച കിടിലൻ സ്മാർട്ട്ഫോണാണ് വിവോ എക്സ്90 പ്രോ. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണിൽ 1600×720 പിക്സൽ റെസലൂഷനുളള 6.78 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. മീഡിയടെക് ഡെമൻസിറ്റി 9200 എംടി6985 പ്രോസസറിലാണ് പ്രവർത്തനം. ഈ സ്മാർട്ട്ഫോണിൽ 12 ജിബി റാമും, 512 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. 50 മെഗാപിക്സൽ, 12 മെഗാപിക്സൽ, 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫ്ലാഷ് ചാർജിംഗ് പിന്തുണയോടുകൂടിയ 4870 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിരിക്കുന്നത്. പ്രീമിയം സെഗ്മെന്റിൽ പുറത്തിറക്കിയ വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണുകളുടെ വില 69,837 രൂപ മുതലാണ് ആരംഭിക്കുന്നത്.
Post Your Comments