Latest NewsNewsCrime

ആശുപത്രി ജീവനക്കാരുടെ ബാത്ത്റൂമിനുള്ളില്‍ ഒളികാമറ: ഡോക്ടര്‍ പിടിയില്‍

ഡോക്ടറെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടിരിക്കുന്നു

ജെഫേഴ്സണ്‍: ആശുപത്രി ജീവനക്കാരുടെ വിശ്രമമുറിയിലെ ബാത്ത്റൂമിനുള്ളില്‍ ഒളികാമറ സ്ഥാപിച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ജെഫേഴ്സണിലെ ഡോ. ആൻഡ്രൂ മാത്യൂസ് എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായത്.

read also: ജി -20 നേതൃയോഗങ്ങളില്‍ ആദ്യമായി സ്ത്രീകളുടെ വികസനം ചര്‍ച്ചയായി, പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് സ്മൃതി ഇറാനി

ഓള്‍ഡ് ജെഫേഴ്സണിലെ ഓഷ്നര്‍ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി. ബുധനാഴ്ച രാവിലെ വിശ്രമമുറി ഉപയോഗിക്കുന്നതിനിടെയാണ് ഒരു ജീവനക്കാരൻ കാമറ കണ്ടെത്തിയത്. 10 പേരുടെ നഗ്ന വിഡിയോ റെക്കോഡ് ചെയ്തതായാണ് സൂചന.

‘ജെഫേഴ്സണ്‍ ഹൈവേ കാമ്ബസിലെ ജീവനക്കാരുടെ വിശ്രമമുറിയില്‍ റെക്കോര്‍ഡിങ് ഉപകരണം സ്ഥാപിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാളെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടിരിക്കുന്നു’ -ഓഷ്നര്‍ റീജനല്‍ മെഡിക്കല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് ലോസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button