കൊച്ചി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ ഷംസീറിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തിൽ. ഷംസീർ മാപ്പ് പറയരുതെന്ന് നടി സജിത മഠത്തിൽ പറയുന്നു. അദ്ദേഹം അത് ആഗഹിച്ചാൽ പോലും തങ്ങൾ സമ്മതിക്കില്ലെന്നും അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാകുമെന്നും സജിത മഠത്തിൽ വ്യക്തമാക്കി.
സജിത മഠത്തിലിന്റെ വാക്കുകൾ ഇങ്ങനെ;
‘അതെ അതെ ! മത വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്. എന്റെ അഭിപ്രായവും അതു തന്നെയാണ്. ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത്. ഇപ്പോഴും. പക്ഷേ ഇക്കണക്കിനു പോയാൽ സയൻസ് പാഠങ്ങളിൽ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാൻ അധികകാലമൊന്നും വേണ്ടി വരില്ല. പണി തുടങ്ങിക്കഴിഞ്ഞല്ലോ!
കവിഭാവനയിലെ പുഷ്പകവിമാനം എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയൻസ് കോൺഗ്രസിൽ എത്ര വലിയ പദവിയിലിരിക്കുന്ന ആൾ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാൻ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകൾ തന്നെ വേണം.
ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കിൽ തിരിച്ചു പറയുന്നത് ഞാൻ ഇത്രയും കാലം പഠിച്ചു വളർന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്. ആയതിനാൽ ശാസ്ത്ര ബോധത്തെ ഹനിച്ചവർ ആദ്യം ഒന്നൊന്നായി മാപ്പ് പറയൂ. അതുവരെ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കർ ഷംസീർ മാപ്പുപറയാൻ അദ്ദേഹം ആഗഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ല. അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാകും.
ഡല്‍ഹിയില്‍ 10 വയസുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താന്‍ അസഫാഖ് ശ്രമിച്ചു
എന്താ ശാസ്ത്രബോധത്തോടെ വളർന്നവരുടെ വികാരങ്ങൾക്ക് മുറിവ് ഏൽക്കില്ലെ? എന്തൊരു കഷ്ടമാണിത്? ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടൽ ആക്കുന്നതെങ്ങിനെ? പ്രതിപക്ഷം ഈ വിഷയത്തിൽ കൂടുതൽ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്. ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്. ശാസ്ത്ര സത്യങ്ങൾക്കൊപ്പം നിൽക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കർക്ക്, എ.എൻ ഷംസീറിന് അഭിവാദ്യങ്ങൾ.
Post Your Comments