
ചിറയിന്‍കീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ചിറയിന്‍കീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്.
Read Also : 10 വർഷത്തെ പക, അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് മകൻ; ചോര വാർന്ന കത്തിയുമായി ചിരിയോടെ അനിൽ
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് പല പ്രാവശ്യം പതിനാറുകാരിയെ ഇയാള്‍ പീഡിപ്പിച്ചത്. ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് കെ. കണ്ണൻ, സബ് ഇന്‍സ്പെക്ടര്‍ അനൂപ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരി, ബിനു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments