
ഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോൾവാക്കൾറേയും തിരിച്ചറിയാൻ പറ്റുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം എന്നും സതീശൻ പറഞ്ഞു.
‘എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് താൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി അതിനെ ഗോൾവാൾക്കറുടെ വിചാരധാരയോടാണ് ഉപമിച്ചത്. പാർട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സിപിഎമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ട്. തങ്ങൾക്ക് അതിനെ തടസപ്പെടുത്തേണ്ട കാര്യമില്ല,’ വിഡി സതീശൻ പറഞ്ഞു.
വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സിപിഎമ്മിലും നടപ്പാക്കുന്നത്. എരിതീയിൽ എണ്ണ ഒഴിക്കണ്ട, വിവാദം ആളിക്കത്തിക്കണ്ട. അത് തീരട്ടെ എന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്. സർക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനാണ് സിപിഎം വിവാദം ആളിക്കത്തിക്കുന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Post Your Comments