ഡൽഹി: കേരളത്തിൽ സർവ്വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. ഈ ആവശ്യം ഉന്നയിച്ച് പ്രതാപൻ, കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചു. നിലവിൽ കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിലും വടക്കേ ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ മാത്രമാണ് വിതരണം ചെയ്യുന്നത്.
ഇതു സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി റെയിൽവെ മന്ത്രിയ്ക്ക് കത്തയച്ചത്.
കഴിഞ്ഞ ദിവസം റെയില്‍വേ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് ഒന്നാമത്. രാജ്യത്ത് ആകമാനം 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. വന്ദേ ഭാരതിൽ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേയ്ക്കുള്ള യാത്രയില്‍ ചെയര്‍ കാറിന് 1590 രൂപയും എക്‌സിക്യുട്ടീവ് ക്ലാസ് യാത്രയ്ക്ക് 2880 രൂപയുമാണ് റെയില്‍വേ ഈടാക്കുന്നത്.
Post Your Comments